Latest News

സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല; പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കും: വിക്രം മിശ്രി

സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല; പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കും: വിക്രം മിശ്രി
X

ന്യൂഡല്‍ഹി: സംഘര്‍ഷം അടുത്തതലത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവില്ല. എന്നാല്‍ പാക്കിസ്താനില്‍നിന്ന് പ്രകോപനമുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യം ഒരുക്കമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്താന്‍ ഫത്ത മിസൈല്‍ ഉപയോഗിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥീരികരിച്ചു.

നിയന്ത്രണരേഖയില്‍ പാക്കിസ്താന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്നും സാധാരണക്കാരെയാണ് അവര്‍ ലക്ഷ്യം വക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ജനവാസ കേന്ദ്രങ്ങളില്‍ നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കുപ്വാര, പൂഞ്ച്, ബാരാമുള്ള, രജൗറി, അഖ്‌നൂര്‍ സെക്ടറുകളില്‍ പാക്കിസ്താന്‍ പ്രകോപനം തുടരുകയാണ്. ഇതില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്താനില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it