Latest News

ശശികലയ്‌ക്കെതിരേ ആദായ നികുതിവകുപ്പിന്റെ നടപടി; 2000 കോടി രൂപയുടെ ആസ്തികള്‍ മരവിപ്പിച്ചു

ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി. സിരുതാവൂര്‍, കോടനാട് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളില്‍ ഉള്‍പ്പെടും.

ശശികലയ്‌ക്കെതിരേ ആദായ നികുതിവകുപ്പിന്റെ നടപടി; 2000 കോടി രൂപയുടെ ആസ്തികള്‍ മരവിപ്പിച്ചു
X

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി. സിരുതാവൂര്‍, കോടനാട് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളില്‍ ഉള്‍പ്പെടും.

ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.



Next Story

RELATED STORIES

Share it