സമസ്ത ജനറല്‍ സെക്രട്ടറിയെ തടഞ്ഞ സംഭവം: എസ്‌വൈഎസ് നേതാവിനെ സസ്‌പെന്റ് ചെയ്തു
തന്നെ തടഞ്ഞതില്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉറച്ചു നിന്നതായാണ് വിവരം.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത്‌വച്ച് നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരെ ചിലര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഇതില്‍ അബൂബക്കര്‍ ഫൈസിക്ക് പങ്കുണ്ടെന്നും സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നുമാണ് അന്വേഷണ സമിതി കണ്ടെത്തിയത്. തന്നെ തടഞ്ഞതില്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉറച്ചു നിന്നതായാണ് വിവരം.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് മുസ്‌ലിം ലീഗ് നേതാവ് മായിന്‍ ഹാജിക്കെതിരെയും നടപടി വേണമെന്ന് സമസ്തയിലെ ഒരു വിഭാഗത്തില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. വിശദീകരണം ചോദിക്കാന്‍ സമിതി യോഗത്തിലേക്ക് മായീന്‍ ഹാജിയെയും വിളിച്ചു വരുത്തി. എന്നാല്‍, മായിന്‍ ഹാജിക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. മുസ്‌ലിം ലീഗ് നേതാവു കൂടിയായ മായിന്‍ ഹാജിക്കെതിരേ നടപടിയെടുക്കുന്നത് സമസ്തയും ലീഗും തമ്മില്‍ ഭിന്നതയുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാകാന്‍ കാരണമാകും. ഇതിനാലാണ് നടപടിയെടുക്കാത്തത് എന്നാണ് അറിയുന്നത്.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMT