Latest News

ഒഡീഷയില്‍ 73 ശതമാനം പേര്‍ക്കും കൊവിഡ് ആന്റിബോഡിയെന്ന് ഐസിഎംആര്‍ സര്‍വേ

ഒഡീഷയില്‍ 73 ശതമാനം പേര്‍ക്കും കൊവിഡ് ആന്റിബോഡിയെന്ന് ഐസിഎംആര്‍ സര്‍വേ
X

ന്യൂഡല്‍ഹി: ഒഡീഷയിലെ 73 ശതമാനം ജനങ്ങള്‍ക്കും ശരീരത്തില്‍ കൊവിഡിനെതിരേ ആന്റിബോഡിയുണ്ടെന്ന് ഐസിഎംആര്‍ സര്‍വേ. കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സെറൊ- സര്‍വെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.

ഒഡീഷയിലെ 30 ജില്ലകളില്‍ 12 എണ്ണത്തിലാണ് സര്‍വേ നടത്തിയത്. ഐസിഎംആര്‍ന്റെ റീജിനല്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആഗസ്ത് 29-സപ്തംബര്‍ 15 കാലയളവിലാണ് പഠനം നടന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

സമ്പല്‍പൂര്‍, സുന്ദര്‍ഗഡ്, ജാര്‍സുഗുഡ, കിയോഞ്ജര്‍, ഖുര്‍ദ, പുരി, ബാലസോര്‍, മയൂര്‍ബഞ്ച്, ജജ്പൂര്‍, കന്ധമാല്‍, കലഹന്ദി, നബരംഗ്പൂര്‍ ജില്ലകളിലാണ് പഠനം നടന്നത്.

ആകെ 5,796 സാംപിളുകള്‍ ശേഖരിച്ചു. 4,247 പേര്‍ക്കും ആന്റിബോഡിയുണ്ടായിരുന്നു. 1,232 ആരോഗ്യപ്രവര്‍ത്തകരെ പരിശോധിച്ചപ്പോള്‍ 1,312 പേര്‍ക്കും ആന്റിബോഡി കണ്ടെത്തി.

ജനങ്ങളില്‍ 73.5 ശതമാനത്തിനും ആരോഗ്യപ്രവര്‍ത്തകരില്‍ 93.9 ശതമാനത്തിനും ആന്റിബോഡിയുണ്ട്.

സര്‍വേ നടത്തിയ ജില്ലകളില്‍ ഖുര്‍ദയിലാണ് ഏറ്റവും കൂടുതല്‍ ആന്റിബോഡി കണ്ടത്, 80 ശതമാനം പേര്‍ക്ക്. ജയ്പൂര്‍, മയൂര്‍ഭഞ്ച്, ഝാര്‍സുഗത എന്നിവിടങ്ങളിലാണ് അടുത്തത്, 68 ശതമാനത്തോളം.

6-10 വയസ്സുകാരില്‍ 70 ശതമാനം, 11-18 വയസ്സുകാരില്‍ 74 ശതമാനം, 19-44 വയസ്സുകാരില്‍ 75 ശതമാനം, 45-60 വയസ്സുകാരില്‍ 72 ശതമാനം, 60നു മുകളില്‍ 66 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

പ്രായപൂര്‍ത്തിയായവരില്‍ 66.5 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. 25.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. 41.47 ശതമാനം പേര്‍ക്ക് ഭാഗികമായി വാക്‌സിന്‍ ലഭിച്ചു. 33 ശതമാനം പേര്‍ ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ല.

Next Story

RELATED STORIES

Share it