Latest News

നാദാപുരത്ത് വസ്ത്രക്കടയിൽ ഓഫർ തിരക്ക്; ഗ്ലാസ് തകർന്നു, പത്തോളം പേർക്ക് പരിക്ക്

നാദാപുരത്ത് വസ്ത്രക്കടയിൽ ഓഫർ തിരക്ക്; ഗ്ലാസ് തകർന്നു, പത്തോളം പേർക്ക് പരിക്ക്
X
നാദാപുരം: വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പ്രഖ്യാപിച്ച ഓഫറിന് വേണ്ടി തിരക്ക് കൂടിയതിനിടെ കടയുടെ കൂറ്റൻ ഗ്ലാസ് തകർന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ മുടവന്തേരി വണ്ണാറത്ത് ഷബീർ (22) കോഴിക്കോട് മെഡിക്കൽ കോളെജിലും നാദാപുരം സ്വദേശി സച്ചിൻ (16) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബ്ലാക്ക് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് സംഭവം. പരിക്കേറ്റ കൈനാടി സ്വദേശി മുഹമ്മദ് ഷാമിൽ (18), നയാനിൽ (14), വേറ്റുമ്മൽ അദ്വൈദ് (15), വളയം ആദിഷ് (15), ചെക്യാട് ഷാൽവിൻ (15) എന്നിവർക്കും നാദാപുരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.
സംഭവത്തെ തുടർന്ന് വ്യാപാരികൾ കട പൂട്ടിയപ്പോൾ വാക്കേറ്റവും സംഘർഷവും ഉണ്ടായി. പോലിസ് സ്ഥലത്തെത്തി സാഹചര്യം നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it