Latest News

കാസര്‍കോഡ് ജില്ലയില്‍ 536 പേര്‍ക്ക് കൂടി കൊവിഡ്, 197 പേര്‍ക്ക് രോഗമുക്തി

കാസര്‍കോഡ് ജില്ലയില്‍ 536 പേര്‍ക്ക് കൂടി കൊവിഡ്, 197 പേര്‍ക്ക് രോഗമുക്തി
X

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ 536 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 197 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 6,427 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 374 ആയി ഉയര്‍ന്നു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 28,410 പേര്‍ വീടുകളില്‍ 27,305 പേരും സ്ഥാപനങ്ങളില്‍ 1,105 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28,410 പേരാണ്. പുതിയതായി 1,181 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4,783 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3625, ആന്റിജന്‍ 1142, ട്രൂനാറ്റ് 16). 1,980 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2,074 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 507 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 197 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

1,14,138 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,06,800 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

Next Story

RELATED STORIES

Share it