Latest News

കിഴക്കന്‍ ഡല്‍ഹിയില്‍ 12 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു

കിഴക്കന്‍ ഡല്‍ഹിയില്‍ 12 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനു പിന്നാലെ ഡല്‍ഹിയിലും ഡെങ്കിപ്പനി. ഡല്‍ഹിയിലെ കിഴക്കന്‍ മേഖലയിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചതെന്ന് ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ശ്യാം സുന്ദര്‍ അഗര്‍വാള്‍ അറിയിച്ചു.

സ്ഥിരമായി അഴുക്കുവെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളിലും അഴുക്കുചാലുകളും ശുചീകരിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ് കൊടുക് നശീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

ഡങ്കിപ്പനി പടരുന്നതിന് കാരണമാകുന്നുവെന്ന് ആരോപിച്ച് സമീപത്തെ അലക്ക് കമ്പനിക്ക് കോര്‍പറേഷന്‍ നോട്ടിസ് നല്‍കി. കമ്പനി പുറംതള്ളുന്ന അഴുക്കുജലം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്നുവെന്നും ആളുകള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇത്തരം കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മേയര്‍, ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ നദീജലവും മലിനമാക്കുന്നുണ്ടെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it