Latest News

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം നടപ്പിലാക്കും: മന്ത്രി ഡോ. കെ ടി ജലീല്‍

കേരളത്തില്‍ കാലങ്ങളായി നിലനിന്നു വരുന്ന ബിടെക്, പോളിടെക്‌നിക് സംവിധാനങ്ങള്‍ കാലോചിതവും നൂതനവുമായി പരിഷ്‌കരിച്ച് വിദ്യാര്‍ഥികളെ തൊഴിലിന് സജ്ജമാക്കാന്‍ നടപടി സ്വീകരിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം നടപ്പിലാക്കും: മന്ത്രി ഡോ. കെ ടി ജലീല്‍
X

മാള: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം നടപ്പിലാക്കുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. മാള ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ മള്‍ട്ടി മീഡിയ അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കാലങ്ങളായി നിലനിന്നു വരുന്ന ബിടെക്, പോളിടെക്‌നിക് സംവിധാനങ്ങള്‍ കാലോചിതവും നൂതനവുമായി പരിഷ്‌കരിച്ച് വിദ്യാര്‍ഥികളെ തൊഴിലിന് സജ്ജമാക്കാന്‍ നടപടി സ്വീകരിക്കും.

ഇതിനായി ബിടെക് ഓണേഴ്‌സ്, ബിടെക് ബിവോക് എന്നീ കോഴ്‌സുകളും പോളിടെക്‌നിക്കല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്ക്‌സ് മുതലായ കാലോജിതമായ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുതുതായി ആരംഭിക്കുന്ന പോളിടെക്‌നിക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഹോളി ഗ്രെയ്‌സ് ഗ്രൂപ്പ് വിവിധ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സിഎസ്ആര്‍ പദ്ധതിയുടെ സമ്മതപത്രം കൊച്ചി മെന്റര്‍നെറ്റ് സി ഇ ഒ ദിലീപ് കുമാറിന് മന്ത്രി കൈമാറി.

അതിജീവനം ഹോളി ഗ്രെയ്‌സിനൊപ്പം പദ്ധതിയുടെ ഭാഗമായി പ്രളയബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാനം ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെട്ടു. ഹോളി ഗ്രെയ്‌സ് ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it