Latest News

അനുകരണത്തിന് ആയുസ്സില്ലെന്ന് റേനു മണ്ഡലിനോട് ലതാ മങ്കേഷ്‌ക്കര്‍

എന്നാല്‍ ഒരാളെ അനുകരിക്കുകയെന്നത് ഒരിക്കലും വിജയത്തിലേക്കുള്ള സ്ഥിരതയുള്ള വഴിയല്ലെന്നാണ് എന്റെ അഭിപ്രായം. താന്‍ പാടിയ ഗാനം പാടി കൈയ്യടി നേടിയ റേനുവിനെക്കുറിച്ചും അവരുടെ ഗാനത്തെക്കുറിച്ചും ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലതാ മങ്കേഷ്‌ക്കര്‍.

അനുകരണത്തിന് ആയുസ്സില്ലെന്ന് റേനു മണ്ഡലിനോട് ലതാ മങ്കേഷ്‌ക്കര്‍
X

മുംബൈ: സൈബര്‍ ലോകം പ്രശസ്തിയിലെത്തിച്ച റേനു മണ്ഡലിന്റെ വിജയത്തോട് പ്രതികരിച്ച് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കര്‍. എന്റെ പേരുകൊണ്ടോ എന്റെ ഗാനങ്ങള്‍ കൊണ്ടൊ ആര്‍ക്കെങ്കിലും ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു. എന്നാല്‍ ഒരാളെ അനുകരിക്കുകയെന്നത് ഒരിക്കലും വിജയത്തിലേക്കുള്ള സ്ഥിരതയുള്ള വഴിയല്ലെന്നാണ് എന്റെ അഭിപ്രായം. താന്‍ പാടിയ ഗാനം പാടി കൈയ്യടി നേടിയ റേനുവിനെക്കുറിച്ചും അവരുടെ ഗാനത്തെക്കുറിച്ചും ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലതാ മങ്കേഷ്‌ക്കര്‍.

എന്റെയോ കിഷോര്‍ കുമാറിന്റയോ മുഹമ്മദ് റാഫി സാഹിബിന്റെയോ മുകേഷിന്റെയോ ആഷയുടെയോ ഗാനം പാടിയെത്തുന്നവര്‍ക്ക് കുറഞ്ഞ സമയത്തേക്ക് മാത്രമേ കേള്‍വിക്കാരന്റെ ശ്രദ്ധ ലഭിക്കുകയുള്ളൂ. കൂടുതല്‍ കാലത്തേയ്ക്ക് അത് നിലനില്‍ക്കില്ല'. അവര്‍ പറഞ്ഞു. നമ്മള്‍ നമ്മളാവുകയാണ് വേണ്ടത്. പ്രശസ്തരുടെ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ കാലക്രമേണ നിങ്ങള്‍ക്ക് നിങ്ങളുടേതായ ശൈലി ലഭിക്കുമെന്നും റേനു മണ്ഡലിന് ലതാ മങ്കേഷ്‌ക്കര്‍ ഉപദേശം നല്‍കുകയും ചെയ്യുന്നുണ്ട്.

1972ല്‍ ലതാ മങ്കേഷ്‌കര്‍ ആലപിച്ച 'ഏക് പ്യാര്‍ ക നഗ്മാ ഹെ' എന്ന ഗാനം ആലപിച്ചാണ് റേനു മണ്ഡല്‍ പ്രശസ്തയായത്. പശ്ചിമബംഗാളിലെ റാണാഘട്ടില്‍ റയില്‍വേ സ്റ്റേഷനിലെ തെരുവു ഗായികയായ റേനുവിന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇന്ത്യ ഈ മനോഹര ശബ്ദത്തെ തിരിച്ചറിഞ്ഞത്. വൈറലായതോടെ സംഗീത സംവിധായകനും നടനുമായ ഹിമേഷ് രഷ്മിയയുടെ പുതിയ ചിത്രത്തില്‍ രേനുവിന് രണ്ടു ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it