Latest News

മസ്ജിദുല്‍ അഖ്‌സയുടെ ജൂതവല്‍ക്കരണം തടയണമെന്ന് ഇന്റര്‍നാഷണല്‍ ജെറുസലേം ഫൗണ്ടേഷന്‍

മസ്ജിദുല്‍ അഖ്‌സയുടെ ജൂതവല്‍ക്കരണം തടയണമെന്ന് ഇന്റര്‍നാഷണല്‍ ജെറുസലേം ഫൗണ്ടേഷന്‍
X

ജെറുസലേം: മസ്ജിദുല്‍ അഖ്‌സയുടെ സയണിസ്റ്റ് ജൂതവല്‍ക്കരണം തടയാന്‍ വേണ്ട നടപടികള്‍ അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍നാഷണല്‍ ജെറുസലേം ഫൗണ്ടേഷന്‍. ഗസയില്‍ വംശഹത്യ നടത്തുന്നതിനൊപ്പം മുസ്‌ലിംകളുടെ പുണ്യസ്ഥലങ്ങള്‍ നശിപ്പിക്കാനാണ് സയണിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

'' കഴിഞ്ഞ ആഴ്ച രണ്ടു ഇസ്രായേലി മന്ത്രിമാരും മൂന്നു നെസെറ്റ് അംഗങ്ങളും അടക്കം 4,000 ജൂതകുടിയേറ്റക്കാരാണ് മസ്ജിദില്‍ അതിക്രമിച്ചുകയറിയത്. മസ്ജിദില്‍ അവര്‍ ജൂതപ്രാര്‍ത്ഥനകള്‍ നടത്തി. ഇസ്രായേലി പോലിസാണ് അവര്‍ക്ക് സംരക്ഷണം നല്‍കിയത്. മസ്ജിദില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുകയാണ്. ജൂത കുടിയേറ്റക്കാരെ പ്രവേശിപ്പിച്ച് മസ്ജിദിന്റെ ഇസ്‌ലാമിക സ്വത്വം നശിപ്പിക്കാനാണ് ശ്രമം. അല്‍ ഖലീലിലെ (ഹെബ്രോണ്‍) ഇബ്രാഹിമി പള്ളിയും പിടിച്ചെടുക്കാന്‍ ശ്രമം നടക്കുകയാണ്.''-പ്രസ്താവന പറയുന്നു.

മസ്ജിദുല്‍ അഖ്‌സയെ തൗറാത്തിന്റെ കേന്ദ്രമാക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ അറബ് ഭരണകൂടങ്ങള്‍ മൗനം പാലിക്കുകയാണെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. '' ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങളെ നിരായുധീകരിക്കാനാണ് പല അറബ് രാജ്യങ്ങളും ശ്രമിക്കുന്നത്. അതിന് പകരം മസ്ജിദിനെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ അവര്‍ സ്വീകരിക്കണം.'' മസ്ജിദുല്‍ അഖ്‌സയെ സംരക്ഷിക്കാന്‍ അറബ്-ഇസ്‌ലാമിക ലോകവും പണ്ഡിതരും ഒരുമിക്കണമെന്നും പ്രസ്താവന പറയുന്നു.

അതേസമയം, ഇബ്രാഹിമി പള്ളിയില്‍ യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ അതിക്രമിച്ചു കയറി. ജൂത കുടിയേറ്റക്കാര്‍ക്കൊപ്പമാണ് മൈക്ക് ജോണ്‍സണ്‍ എത്തിയത്. അയാള്‍ക്കൊപ്പം യുഎസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘവുമുണ്ടായിരുന്നു.



Next Story

RELATED STORIES

Share it