Latest News

മന്ത്രിയാവാന്‍ അജ്ഞത തടസ്സമല്ല: ഭരണഘടനയെക്കുറിച്ചുളള പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ പരിഹസിച്ച് ശശി തരൂര്‍

മന്ത്രിയാവാന്‍ അജ്ഞത തടസ്സമല്ല: ഭരണഘടനയെക്കുറിച്ചുളള പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ പരിഹസിച്ച് ശശി തരൂര്‍
X

തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാനെതിരേ പരിഹാസവുമായി എംപി ശശി തരൂര്‍. മന്ത്രിയാവാന്‍ നമ്മുടെ രാജ്യത്ത് അജ്ഞത തടസ്സമല്ലെന്നാണ് സജി ചെറിയാന്റെ കവര്‍ചിത്രമുള്ള വാര്‍ത്തയുടെ ലിങ്ക് പങ്ക് വച്ച് ശശി തരൂര്‍ എഴുതിയത്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ശശി തരൂരിന്റെ രൂക്ഷപരിഹാസം.

''നമ്മുടെ രാജ്യത്ത് മന്ത്രിയാവാനുള്ള യോഗ്യതയുടെ കാര്യത്തില്‍ അജ്ഞത ഒരു തടസ്സമല്ല. പക്ഷേ, ഇത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധനായ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ കാര്യത്തിലാകുമ്പോള്‍ അജ്ഞതയെക്കാള്‍ നിഴലിച്ചു നില്‍ക്കുന്നത് മറ്റെന്തെങ്കിലുമാണോ?'' എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ തരൂര്‍ കുറിച്ചത്.


പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും, ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. 'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. ഞാന്‍ പറയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് ഗുണങ്ങളൊക്കെ മുക്കിലും മൂലയിലുമൊക്കെയുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്, സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

Next Story

RELATED STORIES

Share it