- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക സമരം അക്രമാസക്തമായാല്‍ വിജയിക്കുന്നത് പ്രധാനമന്ത്രിയാവും; മുന്നറിയിപ്പു നല്‍കി ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ബല്‍ബീര്‍ സിങ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തെയും കര്‍ഷകരെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ബല്‍ബീര്‍ സിങ് രജേവല്‍. സമരം സമാധാനപരമല്ലെങ്കില്‍ വിജയം പ്രധാനമന്ത്രിക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. എല്ലാ കര്‍ഷകരും സമാധാനപരമയ സമരമാര്‍ഗം തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു.
''കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുകയാണ്. എല്ലാ കര്‍ഷകരും സമരം സമാധാനപൂര്‍വം നടത്തണം. അല്ലെങ്കില്‍ വിജയം പ്രധാനമന്ത്രിക്കായിരിക്കും''- രജേവാല്‍ പറഞ്ഞു.
''എല്ലാ കര്‍ഷകരും സമാധാനത്തിന്റെ പാതയിലേക്ക് തിരികെവരണം. ചിലര്‍ നമ്മെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ആരും വികാരങ്ങള്‍ക്ക് അടിമപ്പെടരുത്. നാം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയല്ല. നമ്മുടെ രാജ്യമാണ്. നമ്മുടെ സര്‍ക്കാരാണ്''- അദ്ദേഹം പറഞ്ഞു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ കുറിച്ച് മാധ്യമങ്ങളുമയി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലുതും കൂടുതല്‍ പേര്‍ അണിനിരന്നതുമായ സമരമാണ് കര്‍ഷക സമരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ഷകരുടെ വികാരങ്ങളെ കുറിച്ച് സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
ഫെബ്രുവരി 2ാം തിയ്യതിയാണ് കേന്ദ്രവുമായുള്ള അടുത്ത ചര്‍ച്ച.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















