Latest News

ഐസിയു പീഡനക്കേസ്: പ്രതിയെ പിരിച്ചുവിട്ടെന്ന് സൂചന

ഐസിയു പീഡനക്കേസ്: പ്രതിയെ പിരിച്ചുവിട്ടെന്ന് സൂചന
X

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസിലെ പ്രതിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി സൂചന. ഇയാളുടെ ഭാഗത്ത് തെറ്റുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പ്രതിയെ പിരിച്ചുവിടുന്നതിനുള്ള ശുപാര്‍ശ മെഡിക്കല്‍ കോളജിലെ ഭരണനിര്‍വഹണവിഭാഗം മേലധികാരിയായ പ്രിന്‍സിപ്പലിന് വ്യാഴാഴ്ച കൈമാറി. പ്രിന്‍സിപ്പല്‍ ഇതില്‍ ഒപ്പിട്ടുവെന്നാണ് വിവരം. 2023 മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചത്.

Next Story

RELATED STORIES

Share it