കൊവിഡ് 19 രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി പരീക്ഷിക്കാന്‍ കേരളത്തിന് അനുമതി
കൊറോണ രോഗം ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ ഒരാളുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ ശേഖരിച്ചാണ് ചികില്‍സ നടത്തുന്നത്

തിരുവനന്തപുരം: കൊവിഡ് 19 രോഗികളില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിക്കാന്‍ കേരളത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(എസിഎംആര്‍) അനുമതി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിക്കാന്‍ അനുമതി ലഭിക്കുന്നത്. പ്ലാസ്മ തെറാപ്പി നടത്തുന്നതിനുള്ള മെഡിക്കല്‍ വിദഗ്ധരുടെ ഒരു ടീമും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചു.
കൊറോണ രോഗം ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ ഒരാളുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ ശേഖരിച്ചാണ് ചികില്‍സ നടത്തുന്നതെന്ന് ടീം അംഗം അരുണ്‍കുമാര്‍ പറഞ്ഞു.
''കൊറോണ പോസറ്റീവ് ആയ രോഗികള്‍ നെഗറ്റീവ് ആയിക്കഴിഞ്ഞാല്‍ രണ്ട് ടെസ്റ്റുകള്‍ക്ക് വിധേയമാകണം. രണ്ടിലും നെഗറ്റീവ് ആയിക്കഴിഞ്ഞ ആളുടെ രക്തത്തില്‍ ആന്റിബോഡിയുണ്ടാവും. ഇത് ഒരു പരിധിയ്ക്ക് മുകളിലാവുകയും വ്യക്തിക്ക് 55 കിലോഗ്രാമിലധികം തൂക്കമുണ്ടാവുകയും ചെയ്താല്‍ ഇവരുടെ രക്തത്തില്‍ നിന്ന് 14 ദിവസത്തിനു ശേഷം 800 എംഎല് പ്ലാസ്മ വേര്‍തിരിച്ചെടുക്കും. ഇത് നാല് ഭാഗമായി തിരിക്കും. ഇതില്‍ നിന്ന് 200എംഎല് ഗുരുതരമായി രോഗം ബാധിച്ച ആള്‍ക്ക് കുത്തിവയ്ക്കും.'' അനൂപ് കുമാര്‍ പറഞ്ഞു.
ഒരിക്കല്‍ ശേഖരിക്കുന്ന പ്ലാസ്മ ആഴ്ചകളോളം സൂക്ഷിക്കാനാവും.
കൊവിഡ് പോസറ്റീവ് പിന്നീട് നെഗറ്റീവ് ആയി മാറിയ 80 രോഗികള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നത്. കേരളത്തില്‍ ഇതുവരെ 345 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT