Latest News

ആഗോള ടെക് പ്രതിസന്ധി ഗൗരവമേറുന്നു; ഐബിഎം 27,000 പേരെ പിരിച്ചുവിടും

ആഗോള ടെക് പ്രതിസന്ധി ഗൗരവമേറുന്നു; ഐബിഎം 27,000 പേരെ പിരിച്ചുവിടും
X

മുംബൈ: ആഗോള ടെക് ഭീമനായ ഐബിഎം 2025ലെ അവസാന മാസത്തില്‍ ഏകദേശം ഒരു ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഇതോടെ ഏകദേശം 27,000 പേരെയാണ് പിരിച്ചുവിടല്‍ ബാധിക്കുക. നിലവില്‍ ലോകമെമ്പാടുമായി രണ്ടു ലക്ഷത്തിലധികം ജീവനക്കാരാണ് ഐബിഎമ്മിന് ഉള്ളത്. കമ്പനിയുടെ പ്രവര്‍ത്തന ഘടന ലളിതമാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി എന്ന് ഐബിഎം വ്യക്തമാക്കി.

ഐബിഎമ്മിനൊപ്പം ആമസോണ്‍, മെറ്റ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റു പ്രമുഖ ടെക് കമ്പനികളും കഴിഞ്ഞ മാസങ്ങളില്‍ വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആമസോണ്‍ പിരിച്ചുവിട്ട 14,000 ജീവനക്കാരില്‍ ഭൂരിഭാഗവും മാനേജ്‌മെന്റ് തലത്തിലുള്ളവരായിരുന്നു. ഗൂഗിള്‍ സെയില്‍സ് ഫോഴ്‌സില്‍ നിന്നും 4,000 ജീവനക്കാരെ വെട്ടിക്കുറച്ചു. ജൂലൈയില്‍ മൈക്രോസോഫ്റ്റ് 9000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it