Latest News

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; എറണാകുളം കലക്ടര്‍ രേണു രാജിനെ വയനാട്ടിലേയ്ക്ക് മാറ്റി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; എറണാകുളം കലക്ടര്‍ രേണു രാജിനെ വയനാട്ടിലേയ്ക്ക് മാറ്റി
X

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. വിവിധ ജില്ലകളിലെ കലക്ടര്‍മാരെ സ്ഥലംമാറ്റി. എറണാകുളം ജില്ലാ കലക്ടര്‍ രേണു രാജിനെ വയനാട്ടിലേയ്ക്ക് സ്ഥലം മാറ്റി. ബ്രഹ്മപുരം മാലിന്യപ്രശ്‌നം രൂക്ഷമായി തുടരുകയും പ്രശ്‌നപരിഹാരമുണ്ടാക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായെന്ന് ഹൈക്കോടതിയടക്കം വിമര്‍ശനമുയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് എറണാകുളം കലക്ടറുടെ മാറ്റമെന്നത് ശ്രദ്ധേയമാണ്.

ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉമേഷ് എന്‍ എസ് കെ എറണാകുളം ജില്ലാ കലക്ടറാവും. തൃശൂര്‍ കലക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. ആലപ്പുഴ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയെ തൃശൂരിലേക്കാണ് മാറ്റിയത്. സംസ്ഥാനത്ത് 2022ലെ മികച്ച കലക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ എ ഗീതയെ കോഴിക്കോട്ടേയ്ക്കും സ്ഥലം മാറ്റി. ഐക്യം മിഷന്റെ ചുമതലയുണ്ടായിരുന്ന സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ ചീഫ് സെക്രട്ടറിയുടെ സ്‌റ്റേറ്റ് ഓഫിസറായും നിയമിച്ചു.

ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷന്‍ ഡയറക്ടറുടെ അധിക ചുമതല നല്‍കി. അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നല്‍കി. ധനവകുപ്പില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള മുഹമ്മദ് വൈ സഫീറുല്ലയ്ക്ക് ഇ- ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതലയും നല്‍കിക്കൊണ്ടുള്ള ഉത്തരവിറങ്ങി.

Next Story

RELATED STORIES

Share it