Latest News

ഞാന്‍ സസ്യാഹാരിയാണ്, ഉള്ളിയെ കുറിച്ച് പിന്നെ എങ്ങനെ അറിയും- ഉള്ളി വിലവര്‍ധന വിവാദത്തില്‍ നിര്‍മ്മല സീതാരാമനെ പിന്തുണച്ച് കേന്ദ്ര മന്ത്രി അശ്വിനി ചൗബെ

താന്‍ ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ നിര്‍മ്മല സീതാരാമന്റെ മറുപടി കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു

ഞാന്‍ സസ്യാഹാരിയാണ്, ഉള്ളിയെ കുറിച്ച് പിന്നെ എങ്ങനെ അറിയും- ഉള്ളി വിലവര്‍ധന വിവാദത്തില്‍ നിര്‍മ്മല സീതാരാമനെ പിന്തുണച്ച് കേന്ദ്ര മന്ത്രി അശ്വിനി ചൗബെ
X

ന്യൂഡല്‍ഹി: ഉള്ളി വിലവര്‍ധന പരിധികള്‍ ലംഘിച്ച് കുതിച്ചുയര്‍ന്നതിനെ ചിരിച്ചുതള്ളി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അശ്വിനി ചൗബെ. താന്‍ പച്ചക്കറി മാത്രം കഴിക്കുന്ന ആളാണെന്നും അതുകൊണ്ട് ഉള്ളിവിലതന്നെ ബാധിക്കില്ലെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി കൂടിയായ അശ്വിനി ചൗബെ പറഞ്ഞു. താന്‍ ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ നിര്‍മ്മല സീതാരാമനെ പിന്തുണച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.

ഇന്ന് കൊല്‍ക്കത്തയിലെ ഉള്ളിവില കിലോക്ക് 150 രൂപയാണ്. പോര്‍ട്ട് ബ്ലെയറില്‍ 140 രൂപ വരും. ശരാശരി വില്പന വില 75 രൂപയാണെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

ഞാന്‍ സസ്യാഹാരിയാണ്, പിന്നെ എങ്ങനെയാണ് ഉള്ളിയെ കുറിച്ച് അറിയുന്നത്? - എഎന്‍ഐക്ക് അനുവദിച്ച ഒരു അഭിമുഖത്തില് മന്ത്രി പറഞ്ഞു.

താന്‍ ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ നിര്‍മ്മല സീതാരാമന്റെ മറുപടി കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ ദരിദ്രര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് ഉള്ളിയും തക്കാളിയും.

Next Story

RELATED STORIES

Share it