Big stories

ഹൈദരാബാദ് കൂട്ടബലാല്‍സംഗക്കേസ്: എഐഎംഐഎം എംഎല്‍എയുടെ മകനും പ്രതിപ്പട്ടികയില്‍

ഹൈദരാബാദ് കൂട്ടബലാല്‍സംഗക്കേസ്: എഐഎംഐഎം എംഎല്‍എയുടെ മകനും പ്രതിപ്പട്ടികയില്‍
X

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ എഐഎംഐഎം എംഎല്‍എയുടെ മകനും പ്രതിപ്പട്ടികയില്‍. എംഎല്‍എയുടെ മകനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട്് തെലങ്കാനയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. കേസില്‍ ആറ് പേരാണ് ഉള്ളത്. അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്. മറ്റുള്ളവര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. എല്ലാ പ്രതികളും പോലിസ് കസ്റ്റഡിയിലുണ്ട്.

ആദ്യത്തെ അഞ്ച് പേര്‍ക്കെതിരേ കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളും പോക്‌സൊ ആക്റ്റനുസരിച്ചുള്ള വകുപ്പുകളും ചുമത്തി. കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷം ജയിലില്‍ തടവനുഭവിക്കേണ്ടിവരും.

ആറാമനെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്.

എല്ലാവര്‍ക്കുമെതിരേ കടുത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ശിക്ഷ ഉറപ്പുവരുത്തുമെന്നും ഹൈദരാബാദ് എസ്പി സി വി ആനന്ദ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച ബിജെപി എംഎല്‍എ രഘുനാഥ റാവു പെണ്‍കുട്ടിയുടെയും പ്രതികളുടെയും വീഡിയോ പുറത്തുവിട്ടിരുന്നു. കാറില്‍ എംഎല്‍എയുടെ മകനും ഉണ്ടായിരുന്നുവെന്നാണ് എംഎല്‍എ പറയുന്നത്.

എംഎല്‍എയുടെ മകന്‍ ബലാല്‍സംഗത്തിലുള്‍പ്പെട്ടിട്ടില്ലെന്നാണ് നേരത്തെ പോലിസ് പറഞ്ഞിരുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ ടിആര്‍എസ് നേതാവിന്റെ മകനാണ്. മറ്റൊറാള്‍ ടിആര്‍എസ് നേതാവ് സന്‍ഗ റെഡ്ഡിയുടെ മകനുമാണ്.

ഇന്നോവ കാറില്‍വച്ച് പെണ്‍കുട്ടിയെ കൂട്ടബലാല്‍സം ഗം ചെയ്‌തെന്നാണ് പരാതി.

Next Story

RELATED STORIES

Share it