Football

ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ ഉടന്‍ അനുവദിക്കണം; ഫുട്ബാള്‍ താരം മുഹമ്മദ് സലാഹ്

ഒരുമിക്കാന്‍ ഞാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്യുന്നു. മനുഷ്യത്വം ജയിക്കണം

ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ ഉടന്‍ അനുവദിക്കണം; ഫുട്ബാള്‍ താരം മുഹമ്മദ് സലാഹ്
X

കെയ്‌റോ: ഫലസ്തീന് പിന്തുണയുമായി വീണ്ടും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹ്. ഗസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നും ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് അഭ്യര്‍ത്ഥിച്ചു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംഭാവന നല്‍കിയതിന് പിന്നാലെയാണ് ലിവര്‍പൂള്‍-ഈജിപ്ത് മുന്നേറ്റ താരം അഭ്യര്‍ഥനയുമായി എത്തിയത്. ഈജിപ്ഷ്യന്‍ റെഡ് ക്രസന്റിനാണ് താരം ഭീമന്‍ തുക സംഭാവന നല്‍കിയത്.

തന്റെ സമൂഹ മാധ്യമ പ്രൊഫൈല്‍ ഉപയോഗിച്ച് ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധത്തെക്കുറിച്ച് അഭിപ്രായം പറയാത്തതിന് സലാഹ് ഈജിപ്തില്‍ വിമര്‍ശനം നേരിട്ടിരുന്നു, എന്നാല്‍ ബുധനാഴ്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ, ''നിരപരാധികളായ ജനങ്ങളെ കശാപ്പ് ചെയ്യുന്നത് തടയാനും ഗസയിലെ ജനങ്ങള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കാനും'' ലോക നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ''ഇതുപോലുള്ള സമയങ്ങളില്‍ സംസാരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല, വളരെയധികം ആക്രമണങ്ങളും ഹൃദയഭേദകമായ ക്രൂരതയും നടന്നിട്ടുണ്ട്, അസഹനീയമാണ് കാര്യങ്ങള്‍. എല്ലാ ജീവിനുകളും പവിത്രമാണ്, അവ സംരക്ഷിക്കപ്പെടണം''-സലാഹ് പറഞ്ഞു. ''കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കുടുംബങ്ങള്‍ ശിഥിലമാകുകയാണ്. ഗസയിലേക്കുള്ള മാനുഷിക സഹായം ഉടന്‍ അനുവദിക്കണം എന്നതാണ് ഇപ്പോള്‍ മനസിലാകുന്നത്. അവിടെയുള്ള ആളുകള്‍ ഭയാനകമായ അവസ്ഥയിലാണ്. ഇന്നലെ രാത്രി ആശുപത്രിയിലെ ദൃശ്യങ്ങള്‍ ഭയാനകമായിരുന്നു. നിരപരാധികളായ ജീവനുകളെ കൂടുതല്‍ കശാപ്പ് ചെയ്യുന്നത് തടയാനായി ഒരുമിക്കാന്‍ ഞാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്യുന്നു. മനുഷ്യത്വം ജയിക്കണം. ' -സലാഹ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഗസ്സയിലെ മരണസംഖ്യ 3,478 ആണ്. പരിക്കേറ്റവരുടെ എണ്ണം 12,065 ആയി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നവര്‍ ചുരുങ്ങിയത് 1200-ലേറെ വരും. അവരില്‍ 600ല്‍ അധികവും കുട്ടികളാണ്. എന്നിട്ടും ഗസയുടെ എല്ലാ ഭാഗങ്ങളിലും ബോംബര്‍ വിമാനങ്ങള്‍ തീതുപ്പുന്നത് തുടരുകയാണ്.







Next Story

RELATED STORIES

Share it