Latest News

നിരപരാധിയെ കള്ളക്കേസില്‍ കുരുക്കുന്നതിനെകുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

നിരപരാധിയെ കള്ളക്കേസില്‍ കുരുക്കുന്നതിനെകുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
X

കൊല്ലം: അഞ്ചുവര്‍ഷം മുമ്പ് ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് പിടികൂടിയതിന്റെ പേരില്‍ കേസില്‍ പ്രതിയായ അമ്പലംകുന്ന് സ്വദേശി രതീഷിനെ(36) ചെയ്യാത്ത തെറ്റിന് വീണ്ടും കേസില്‍ പ്രതിയാക്കിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവി പരാതിയെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പഴയ കേസിനു ശേഷം ഒരു കുറ്റകൃത്യത്തിലും ഭാഗമാകാതെ ജീവിക്കുകയാണ് താനെന്ന് രതീഷ് പറയുന്നു. എന്നാല്‍ തന്നെ പോലിസ് നിരന്തരം വേട്ടയാടുന്നു. പോലിസിന്റെ ശല്യം സഹിക്ക വയ്യാതെ വീട്ടില്‍ സിസിറ്റിവി ക്യാമറ ഘടിപ്പിച്ചതായി രതീഷ് പറഞ്ഞു.കൊല്ലം പൂയപ്പള്ളി പോലിസ് സ്റ്റേഷനിലെ ക്രൈം നമ്പര്‍ 2041/2020 കേസിലാണ് വീണ്ടും രതീഷിനെ പ്രതിയാക്കിരിക്കുന്നത്. രതീഷിന്റെ കൈയില്‍ നിന്നും 30 ഗ്രാം കഞ്ചാവ് പിടി കൂടിയതായി പോലിസ് പറയുന്നു. ഇത് കള്ള കേസാണെന്നാണ് രതീഷ് പറഞ്ഞു . റബര്‍ ടാപ്പിങ് തൊഴിലാളിയായ തന്നെ പോലിസ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രതീഷ് പറയുന്നു. റിപോര്‍ട്ട് ലഭിച്ച ശേഷം കമ്മീഷന്‍ കൂടുതല്‍ നടപടികളില്‍ പ്രവേശിക്കും.




Next Story

RELATED STORIES

Share it