Latest News

യുഎസ് പടക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തി ഹൂത്തികള്‍

യുഎസ് പടക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തി ഹൂത്തികള്‍
X

സന്‍ആ: യുഎസ് സൈന്യത്തിന്റെ പടക്കപ്പലായ യുഎസ്എസ് ഹാരി ട്രൂമാന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം യെമനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പ്രതികരണമായിട്ടായിരുന്നു ആക്രമണം. ചെങ്കടലിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിനെ 18 ബലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും ഒരു ഡ്രോണും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹൂത്തികളുടെ സൈനികവക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ പറഞ്ഞു. യെമനില്‍ കൂട്ടക്കൊലകള്‍ നടത്തിയ യുഎസ് സൈന്യത്തിന്റെ ചെങ്കടലിലെയും അറബിക്കടലിലെയും പടക്കപ്പലുകളെയും ആക്രമിക്കാന്‍ മടിക്കില്ല. ഗസയിലേക്ക് മാനുഷിക സഹായം എത്തുന്നതുവരെ ഇസ്രായേലി കപ്പലുകള്‍ക്കെതിരായ നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അബ്ദുല്‍മാലിക് അല്‍ഹൂത്തി വീഡിയോ എക്‌സില്‍ പങ്കുവച്ചു.


Next Story

RELATED STORIES

Share it