പാലക്കാട് ഫ്‌ളാറ്റില്‍ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി
BY NSH27 Oct 2022 5:29 AM GMT

X
NSH27 Oct 2022 5:29 AM GMT
പാലക്കാട്: കാടാംകോട് ഫ്‌ളാറ്റില്‍ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. നെന്‍മാറ സ്വദേശി സുനിത (54) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.05 ഓടെയാണ് സംഭവം. ഫ്‌ളാറ്റിന്റെ മുകളില്‍നിന്നും സുനിത താഴേക്ക് ചാടുകയായിരുന്നുവെന്ന് ഫ്‌ളാറ്റ് നിവാസികള്‍ പറഞ്ഞു.
ജീവനൊടുക്കിയതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന സമയം സുനിതയുടെ മകള്‍ മാത്രമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. വീട്ടമ്മ നിലത്തുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇന്ത്യന് സഖ്യത്തിന് സ്വര്ണം
25 Sep 2023 5:28 AM GMTഇന്ഡോറില് ഇന്ത്യക്ക് വമ്പന് ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്ഡിഎയുമായി സഖ്യം; കര്ണാടക ജെഡിഎസിലെ മുതിര്ന്ന മുസ്ലിം നേതാക്കള് ...
24 Sep 2023 12:21 PM GMTഅനില് ആന്റണി കേരളത്തില്നിന്ന് ബിജെപി ടിക്കറ്റില് എംഎല്എയോ എംപിയോ...
24 Sep 2023 8:18 AM GMTകോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള് പിടിയില്
24 Sep 2023 6:19 AM GMT