ലോറി ഇടിച്ച് ഹോട്ടല്‍ 'ചെരിഞ്ഞു'
BY NAKN15 March 2021 2:55 PM GMT

X
NAKN15 March 2021 2:55 PM GMT
കല്‍പ്പറ്റ: കല്‍പ്പറ്റ വെള്ളാരംകുന്ന് ദേശീയ പാതയില്‍ ലോറി ഇടിച്ചുകയറി ഹോട്ടല്‍ കെട്ടിടം ചെരിഞ്ഞു. കെട്ടിടം ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മുന്നിലുണ്ടായിരുന്ന ട്രാവലറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടം ആറ് മണിയോടെയാണ് ചെരിഞ്ഞു തുടങ്ങിയത്. ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പകരം കുന്നമ്പറ്റയിലൂടെയും ഗവണ്‍മെന്റ് കോളേജ് വഴിയും വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇന്ത്യന് സഖ്യത്തിന് സ്വര്ണം
25 Sep 2023 5:28 AM GMTഇന്ഡോറില് ഇന്ത്യക്ക് വമ്പന് ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്ഡിഎയുമായി സഖ്യം; കര്ണാടക ജെഡിഎസിലെ മുതിര്ന്ന മുസ്ലിം നേതാക്കള് ...
24 Sep 2023 12:21 PM GMTഅനില് ആന്റണി കേരളത്തില്നിന്ന് ബിജെപി ടിക്കറ്റില് എംഎല്എയോ എംപിയോ...
24 Sep 2023 8:18 AM GMT