- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശുപത്രി മാലിന്യങ്ങള്‍ ജനവാസ മേഖലയിലിട്ട് കത്തിക്കുന്നതായി പരാതി
പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ജനവാസ മേഖലയായ മൊതയപ്പാടത്താണ് ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കുന്നത്.

മാള: മാളയിലെ ഗുരുധര്‍മ്മം സ്വകാര്യ അശുപത്രി മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ കത്തിച്ച് സംസ്‌ക്കരിക്കുന്നതായി പരാതി.പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ജനവാസ മേഖലയായ മൊതയപ്പാടത്താണ് ആശുപത്രി മാലിന്യങ്ങള്‍ തള്ളി കത്തിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള മാലിന്യ സംസ്‌കരണത്തിനെതിരേ നാട്ടുകാര്‍ പൊയ്യ ഗ്രാമപ്പഞ്ചായത്ത്, മാള പോലിസ് എന്നിവിടങ്ങളില്‍ പരാതി നല്‍കി.നാട്ടുകാരുടെ പ്രതിഷേധങ്ങളെ കണ്ടില്ലന്ന് നടിച്ച് മേഖലയില്‍ മേഖലയില്‍ ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കുന്നത് തുടരുകയാണ്. കൊവിഡ് പോലുള്ള മഹാമാരിക്ക് മുന്നില്‍ പകച്ച് നില്‍ക്കുമ്പോഴാണ് സ്വകാര്യ ആശുപത്രികളുടെ നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍.സുരക്ഷാ മാനദണ്ഡങ്ങള്‍ വകവെക്കാതെ ആശുപത്രി മാലിന്യ സംസ്‌കരണത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ശക്തമായ പ്രതിഷേധിച്ചു.കൊടുങ്ങല്ലുര്‍ മണ്ഡലം പ്രസിഡന്റ് സലാം ചൊവ്വര അധ്യക്ഷത വഹിച്ചു. ഹര്‍ഷാദ് കടവില്‍, റോയ് ഇടശേരി, കെ കെ പ്രകാശന്‍, ഹനീഫ മണ്ണാന്തറ, ഇ ബി നിഷാദ് സംസാരിച്ചു.







