Latest News

കരിപ്പൂരില്‍ പ്രവാസികളെ കുടുക്കാന്‍ ഹണി ട്രാപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

കരിപ്പൂരില്‍ പ്രവാസികളെ കുടുക്കാന്‍ ഹണി ട്രാപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍
X

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് സംഘം. വിമാനത്താവള പരിസരത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളെ കരിപ്പൂരില്‍ എത്തിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു.


കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ വേങ്ങര വാളക്കുട സ്വദേശി ശിഹാബ് കര്‍ണാടകയില്‍ മറ്റൊരു കേസില്‍ ജയിലിലാണ്. മറ്റ് രണ്ട് പ്രതികള്‍ക്കുള്ള അന്വേഷണം തുടരുകയാണ്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ്. ഇവരെ പിന്നീട് സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ഒന്നര ലക്ഷം നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ യൂറോപ്പില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശിയാണ് പരാതി നല്‍കിയത്.




Next Story

RELATED STORIES

Share it