റിപബ്ലിക്ക് ദിനത്തില്‍ 946 പോലിസുകാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം

ന്യൂഡല്‍ഹി: ഇത്തവണത്തെ റിപബ്ലിക് ദിനത്തില്‍ 946 പോലിസുകാര്‍ക്ക് ആഭ്യന്തര മന്ത്രാലയം മെഡലുകള്‍ നല്‍കും. 207 പേര്‍ക്ക് ധീരതയ്ക്കുളള മെഡലുകളാണ് നല്‍കുക. 739 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളും നല്‍കും.
ധീരതയ്ക്കുള്ള പുരസ്‌കാരത്തില്‍ രണ്ടെണ്ണം മരണാനന്തര ബഹുമതിയാണ്. ജാര്‍ഖണ്ഡ് അസിസ്റ്റന്റ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ബനുവ ഒറോണ്‍, സിആര്‍പിഎഫ് അസി. പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം നല്‍കുന്നത്.
ജമ്മു കശ്മീരില്‍ സേവനമനുഷ്ടിച്ചവര്‍ക്കാണ് 137 മെഡലുകള്‍ ലഭിച്ചത്. 24 എണ്ണം മാവോവാദി, നക്‌സല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ലഭിച്ചു.
ധീരതയ്ക്കുളള പുരസ്‌കാരം ലഭിച്ചവരില്‍ 68 എണ്ണം സിആര്‍പിഎഫ്കാരാണ്. 52 എണ്ണം ജമ്മു കശ്മീര്‍, 20 എണ്ണം ബിഎസ്എഫ്, 17 ഡല്‍ഹി പോലിസ്, 13 മഹാരാഷ്ട്ര, 8 ചണ്ഡിഗഢ്, 8 ഉത്തര്‍പ്രദേശ് ബാക്കി മറ്റ് സംസ്ഥാന പോലിസില്‍ ഉള്‍പ്പെടുന്നവര്‍ക്കും ലഭിച്ചു.
RELATED STORIES
മരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില്‍ കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ചൈനീസ് ചാരക്കപ്പലിന് ഹമ്പന്തോട്ട...
12 Aug 2022 2:28 AM GMTഉത്തരകൊറിയയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് കിം ജോങ് ഉന്‍...
12 Aug 2022 1:45 AM GMTഎറണാകുളത്ത് ബാറില്‍ തര്‍ക്കം; യുവാവിന് വെട്ടേറ്റു
12 Aug 2022 1:13 AM GMT