ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയം; വര്‍ഗീയ ശക്തികള്‍ക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ 50 ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്

തിരുവനന്തപുരം: രണ്ട് വര്‍ഗീയ ശക്തികള്‍ക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതും അതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. പാലക്കാട്ടെ വര്‍ഗീയ കൊലപാതകങ്ങളില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിര്‍ശിച്ചാണ് ചെന്നിത്തലയുടെ പ്രതികരണം.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ 50 ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് സമാനമാണ് പാലക്കാട് നടന്ന കൊലപാതകവും. എന്നിട്ടും ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാന്‍ കേരള പോലിസിനായിട്ടില്ല.
കേരളം ചോരക്കളിയുടെ നാടായിരിക്കുകയാണ്. കേരളത്തിലെ സിപിഎമ്മിന് വര്‍ഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണുള്ളത്. പോലിസ് വിചാരിച്ചാല്‍ ഇതൊന്നും തടയാന്‍ പറ്റില്ലെന്ന് ഒരു മന്ത്രി തന്നെ പറയുന്നു. സംസ്ഥാന ഭരണത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ഇതാണെന്നും രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് ചോര കാണുന്ന രീതിയിലേക്ക് കേരളം മാറി. ഇതിന്റെ ഉത്തരവാദിത്ത്വം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും പോലിസിനും ഇല്ലേ എന്നും ചെന്നിത്തല ചോദിച്ചു. നിഷ്‌ക്രിയമായ ആഭ്യന്തരവകുപ്പാണ് ഇതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT