Latest News

കര്‍ണാടകയില്‍ ഉഗാദിക്ക് മുന്നോടിയായി ഹലാല്‍ മാംസം നിരോധിക്കണമെന്ന് ഹിന്ദു സംഘടന

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുടനീളം ഹലാല്‍ മാംസത്തിനെതിരെ ഹിന്ദു ജനജാഗ്രതി സമിതി സമാനമായ പ്രചാരണം നടത്തിയിരുന്നു.

കര്‍ണാടകയില്‍ ഉഗാദിക്ക് മുന്നോടിയായി ഹലാല്‍ മാംസം നിരോധിക്കണമെന്ന് ഹിന്ദു സംഘടന
X

ബെംഗളൂരു: കര്‍ണാടകയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഉഗാദിക്ക് മുന്നോടിയായി സംസ്ഥാനത്ത് 'ഹലാല്‍' മാംസം നിരോധിക്കണമെന്ന് വലതുപക്ഷ ഹിന്ദു സംഘടനയായ എച്ച്‌ജെഎസ് വീണ്ടും ആവശ്യപ്പെട്ടു. കര്‍ണാടകയിലെ എല്ലാ മുക്കിലും മൂലയിലും ഹിന്ദു 'ഝട്ക' ഇറച്ചി കടകള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഹിന്ദു ജനജാഗ്രതി സമിതി (എച്ച്‌ജെഎസ്) അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ 'ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിരോധന നിയമം' ഉള്‍പ്പെടുത്തണമെന്ന് ഹിന്ദു സംഘടനാ ഭാരതീയ ജനതാ പാര്‍ട്ടിയോട് (ബിജെപി) അഭ്യര്‍ത്ഥിച്ചു. ആവശ്യമെങ്കില്‍ ഹലാല്‍ മാംസം മുറിക്കുന്ന സമ്പ്രദായങ്ങള്‍ക്കെതിരെ സംഘടന നിയമപരമായി പോരാടുമെന്നും സംഘടന അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഉഗാദി കാലത്ത് സംസ്ഥാനത്തുടനീളം ഹലാല്‍ മാംസത്തിനെതിരെ ഹിന്ദു ജനജാഗ്രതി സമിതി സമാനമായ പ്രചാരണം നടത്തിയിരുന്നു. എച്ച്‌ജെഎസ് മാത്രമല്ല, സംസ്ഥാനത്തെ നിരവധി ഹിന്ദു സംഘടനകളും ബിജെപി നേതാക്കളും ഹിന്ദുക്കള്‍ക്ക് ഹലാല്‍ മാംസം വില്‍ക്കുന്നതിനെതിരെ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.







Next Story

RELATED STORIES

Share it