സപ്ലൈകോ ഇന്നലെ കൂട്ടിയ ഉത്പന്നങ്ങളുടെ വില കുറച്ചു: മന്ത്രി ജി ആര്‍ അനില്‍
13 ഉത്പന്നങ്ങള്‍ക്ക് 6 വര്‍ഷമായിട്ടും വില കൂട്ടിയിട്ടില്ല

തിരുവനന്തപുരം: സപ്ലൈകോ ഇന്നലെ കൂട്ടിയ ഉത്പന്നങ്ങളുടെ വില സര്‍ക്കാര്‍ ഇടപെട്ട് കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. 13 ഉത്പന്നങ്ങള്‍ക്ക് 6 വര്‍ഷമായിട്ടും വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. 35 ഇനങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ വില കുറവാണ്. വന്‍പയറും, മുളകും പഞ്ചസാരയും അടക്കമുള്ള സാധനങ്ങള്‍ക്ക് വില കുറച്ചു.
വന്‍പയറിനും കടുകിനും മല്ലിക്കും 4 രൂപ വീതമാണ് വില കുറച്ചത്. ജീരകത്തിന്റെ വില 14 രൂപ കുറച്ചു ഇതിന് പുറമേ മുളകിന് എട്ട് രൂപയും, പിരിയന്‍ മുളകിന് പത്ത് രൂപയും കുറച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചെറുപയര്‍ പരിപ്പിന് പത്ത് രൂപയാണ് വില കുറച്ചത്. മാര്‍ക്കറ്റ് വിലയേക്കാള്‍ 50% കുറവിലാണ് സബ്‌സിഡി സാധനങ്ങളുടെ വില്‍പനയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സപ്ലൈക്കോയിലെ 85% വില്‍പനയും സബ്‌സിഡി നിരക്കിലാണ്. പഞ്ചസാര, ജയ അരി, മട്ട അരി എന്നിവയ്ക്ക് 50 പൈസ വീതമാണ് സപ്ലൈക്കോ വിലകുറച്ചത്.
സബ്‌സിഡിയിതര നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതില്‍ പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT