Latest News

ഹിജാബ് നിരോധനം: കൂടുതല്‍ മുസ് ലിം പെണ്‍കുട്ടികള്‍ സ്‌കൂളിനു പുറത്തേക്ക്

ഹിജാബ്  നിരോധനം: കൂടുതല്‍ മുസ് ലിം പെണ്‍കുട്ടികള്‍ സ്‌കൂളിനു പുറത്തേക്ക്
X

ബെംഗളൂരു; ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയ നടപടി ഒരു ഭാഗത്ത് പുരോഗമിക്കുമ്പോള്‍ കര്‍ണാടകയിലെ വിവിധ സ്‌കൂളുകളില്‍നിന്നും കോളജുകളില്‍നിന്നുമായി കൂടുതല്‍ കുട്ടികള്‍ വിദ്യാലയങ്ങള്‍ക്ക് പുറത്താവാന്‍ തുടങ്ങി. ശിലോവസ്ത്രം അഴിച്ചുമാറ്റാനുള്ള നിര്‍ദേശങ്ങള്‍ തള്ളി സ്‌കൂളുകള്‍ ബഹിഷ്‌കരിക്കുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. തൊപ്പി ധരിച്ച് ക്ലാസ്സുകളിലെത്തിയിരുന്ന ആണ്‍കുട്ടികളെയും അധ്യാപകര്‍ അകത്തേക്ക് കടത്തിവിടുന്നില്ല. കുട്ടികള്‍ പലരും ശിരോവസ്ത്രം ധരിക്കാനാവാത്തതിനാല്‍ ക്ലാസ്സിലെത്തുന്നില്ല.

ചിക്കമംഗളൂര്‍ ജില്ലയിലെ ഇന്‍ഡാവര സര്‍ക്കാര്‍ സ്‌കൂളില്‍ 25 കുട്ടികള്‍ക്ക് ഹിജാബ് നിരോധനത്തിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല.

സ്‌കൂളിലെത്തിയ അവരോട് ശിരോവസ്ത്രം എടുത്തുമാറ്റാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന പലരും വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി.

മഡിക്കരി ജില്ലയിലെ നല്യ ഗ്രാമത്തില്‍ ഇരുപതോളം കുട്ടികള്‍ സ്‌കൂളില്‍നിന്ന് ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ പുറത്തേക്ക് പോകേണ്ടിവന്നു.

ദാവന്‍ഗരെ ജില്ലയിലെ ഹൊന്നാലിക്ക് സമീപമുള്ള സാസ്വേഹള്ളിയില്‍ സ്‌കൂള്‍ അധികൃതര്‍ തൊപ്പി ധരിപ്പിച്ച 20 ആണ്‍കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. അവര്‍ക്ക് പ്രവേശനാനുമതി നല്‍കിയില്ല.

ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്കൊപ്പം സ്‌കൂളിന് മുന്നില്‍ ഇരുന്ന് അവര്‍ തങ്ങളെയും ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഹിജാബ് ധരിച്ച് സ്‌കൂള്‍ പ്രവേശനം അനുവദിക്കാത്തതിനാല്‍ പല കുട്ടികളും ക്ലാസ്സില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ തിരിച്ചുപോകുന്നവരുടെ എണ്ണത്തെ കവച്ചുവയ്ക്കുന്നതാണ് അത്.

കല്‍ബുര്‍ഗിയിലെ ഉറുദു സ്‌കൂളിലെ പെണ്‍കുട്ടികള്‍ ഹിജാബിന് അനുമതിയില്ലാത്തതിനാല്‍ വീട്ടിലിരിക്കുകയാണ്. ഷിമോഗ, ഗദഗ്, ഹാസന്‍, യാദ്ഗിര്‍, ജില്ലകളിലും സമാനമായ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഹിജാബ് നിരോധനത്തിനെതിരേ കേസ് നല്‍കിയ പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു.

ഹിജാബ് ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ക്കെതിരേ പോലിസ് നടപടിയുണ്ടാവുമെന്ന പ്രചാരണവും ശക്തമാണ്. പല അധ്യാപകരും അത് കുട്ടികളോട് പറഞ്ഞിട്ടുണ്ട്. ഇതും കുട്ടികളുടെ സ്‌കൂള്‍ വരവ് കുറയ്ക്കാനിടയാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it