വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിമര്‍ശിച്ചത്.

കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിമര്‍ശിച്ചത്. 2002 ഡിസംബര്‍ 22 നാണ് വീഗാലാന്‍ഡില്‍ വീണു വിജേഷിന് പരിക്കേറ്റത്.ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.എന്നാല്‍ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നുമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നത്. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹരജിയായി എത്തിയിരിക്കുന്നതെന്നും കോടതി പറഞ്ഞു.ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി പറഞ്ഞു.
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: പ്രതിപക്ഷ ഐക്യത്തിന് ക്രിയാത്മക പിന്തുണ- എം കെ...
25 May 2023 9:18 AM GMTഎസ്ഡിപിഐയുടെ മുന്നേറ്റം രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തും:...
21 May 2023 11:57 AM GMT13 പേരെ കയറ്റാവുന്ന ബോട്ടില്‍ 40ലേറെ യാത്രക്കാര്‍; കൊച്ചിയില്‍ രണ്ട്...
14 May 2023 2:35 PM GMTഎസ് ഡിപിഐ എറണാകുളം ജില്ലാ മുന്‍ പ്രസിഡന്റ് മുഹമ്മദ് അസ് ലം...
9 March 2023 7:06 AM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് ചിറ്റാറ്റുകര ബ്രാഞ്ച് : സുഹ്റ റഫീഖ്...
19 Sep 2022 9:20 AM GMTടി ടി കെ പ്രസ്റ്റീജിന്റെ 'ജഡ്ജ് ' സ്റ്റോര്‍ കൊല്ലത്ത് തുറന്നു
19 Sep 2022 9:06 AM GMT