Latest News

ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് വഴിപാട്;സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പാപപരിഹാരം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തില്‍ നടക്കുന്ന ഈ വഴിപാടിന് 20000 രൂപയാണ് ഈടാക്കുന്നത്

ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് വഴിപാട്;സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
X

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വിവാദമായ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് വഴിപാടില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ച് കേസെടുത്തത്.സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം സെക്രട്ടറി,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, തൃപ്പൂണിത്തുറ ദേവസ്വം ഓഫിസര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.

ക്ഷേത്രത്തിലെ നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളിക്കകത്ത് പുറത്ത് കാണാത്ത വിധത്തില്‍ പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തിയാണ് കാല്‍കഴുകിച്ചൂട്ട് നടത്തുന്നത്.പാപപരിഹാരം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തില്‍ നടക്കുന്ന ഈ വഴിപാടിന് 20000 രൂപയാണ് ഈടാക്കുന്നത്.ബ്രഹ്മോപദേശം സിദ്ധിച്ചെന്ന് ഉറപ്പുള്ള 12 പേരെയാണ് കാല്‍കഴുകിച്ചൂട്ടില്‍ പങ്കെടുപ്പിക്കുന്നതെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കി.തന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രാകൃതമായ അനാചാരമല്ലെന്നും വിശദീകരണത്തില്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ശിവകൃഷ്ണപുരം മഹാദേവര്‍ ക്ഷേത്രത്തില്‍ പുനരുദ്ധാരണചടങ്ങുകളുടെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഇതേ ചടങ്ങ് വിവാദങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിവാദത്തിന് പിന്നാലെ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. മറ്റു ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളിലെയും ഇത്തരത്തില്‍ പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രാകൃതമായ അനാചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it