സംസ്‌കൃതം അധ്യാപകനായി മുസ്‌ലിം ഉദ്യോഗാര്‍ത്ഥിക്ക് നിയമനം; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഹിന്ദുത്വ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
ഇന്റര്‍വ്യൂ ബോര്‍ഡ് ഐക്യകണ്‌ഠേനയാണ് അധ്യാപകനെ തിരഞ്ഞെടുത്തതെന്നും ലിസ്റ്റിലെ ഏറ്റവും യോഗ്യതയുള്ളയാളുമായിരുന്നു അദ്ദേഹമെന്നും സര്‍വ്വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ബനാറസ്: മുസ്‌ലിമായ ഉദ്യോഗാര്‍ത്ഥിയെ സംസ്‌കൃതം ഫാക്കല്‍ട്ടിയില്‍ അസി. പ്രഫസറായി നിയമിച്ചതിനെതിരേ പ്രതിഷേധം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് സംസ്‌കൃത അധ്യാപകനായി നിയമിക്കപ്പെട്ടയാള്‍ മുസ്‌ലിം ആയതിന്റെ പേരില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഹിന്ദുത്വ ആശയക്കാരായ ഏതാനും വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിനു പിന്നില്‍.
ഇന്റര്‍വ്യൂ ബോര്‍ഡ് ഐക്യകണ്‌ഠേനയാണ് അധ്യാപകനെ തിരഞ്ഞെടുത്തതെന്നും ലിസ്റ്റിലെ ഏറ്റവും യോഗ്യതയുള്ളയാളുമായിരുന്നു അദ്ദേഹമെന്നും സര്‍വ്വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വൈസ് ചാന്‍സ്‌ലര്‍ കൂടി അംഗമായ സ്‌ക്രീനിങ് കമ്മറ്റിയാണ് നിയമനം നടത്തിയത്. പഠനത്തിലും അധ്യാപനത്തിലും തുല്യഅവസരമെന്ന മൂല്യമുയര്‍ത്തിയാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാല രൂപീകൃതമായതെന്നും രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗാമാണിതെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. നിയമനത്തില്‍ യോഗ്യത മാത്രമാണ് പരിഗണിച്ചതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
ഫിറോസ് ഖാനെയാണ് സംസ്‌കൃത വിദ്യാധര്‍മ്മ കേന്ദ്ര സര്‍വ്വകലാശാലയുടെ സംസ്‌കൃത സാഹിത്യവിഭാഗത്തില്‍ അസി. പ്രഫസറായി നിയമിച്ചത്. ഫിറോസ് ഖാന്റെ നിയമനത്തിനെതിരേ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ വസതിക്കു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഫിറോസ് ഖാന്റെ നിയമനം റദ്ദു ചെയ്യണമെന്നാണ് ആവശ്യം.
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച ഒരു സ്തൂഭത്തില്‍ ജൈന, ബുദ്ധ, ആര്യ സമാജക്കാര്‍ എന്നിവരൊഴിച്ച് അഹിന്ദുക്കളെ സംസ്‌കൃത വിഭാഗത്തില്‍ നിയമിക്കരുതെന്ന് രേഖപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. തങ്ങള്‍ മുസ്്‌ലിമായ അധ്യാപകനെതിരല്ലെന്നും മറിച്ച് മദന്‍ മോഹന്‍ മാളവ്യയുടെ മൂല്യത്തില്‍ വിശ്വസിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത ആളെ നിയമിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സര്‍വ്വകലാശാലയില്‍ 65 വയസ്സുവരെ പഠിപ്പിക്കാം. അതിനര്‍ത്ഥം ഇത്രയും കാലം വിവിധ തലമുറയിലുള്ള കുട്ടികളുടെ ഭാവി ഇതുമൂലം നശിപ്പിക്കപ്പെടുമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പ്രതിഷേധക്കാരുടെ വാദങ്ങളെ വകുപ്പിലെ മറ്റ് അധ്യാപകര്‍ തള്ളിക്കളഞ്ഞു. നിയമനം എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണെന്ന് അതേ വകുപ്പിലെ അസോ. പ്രഫസര്‍ രാം നാരായന്‍ ദ്വിവേദി പറഞ്ഞു.
നിയമനത്തിന്റെ ഭാഗമായി നടന്ന സ്‌ക്രീനിങ് കമ്മിറ്റിയെ പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തിയിരുന്നു.
RELATED STORIES
മലബാറില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി ; 'ഹൈന്ദവ വിഭാഗ'ത്തിന്റെ...
31 May 2023 2:26 PM GMTബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്‍ത്ത തെറ്റ്; അന്വേഷണം...
31 May 2023 1:52 PM GMTവനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTപ്രധാനമന്ത്രി പുതിയ പാര്‍ലമെന്റില്‍ പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ...
31 May 2023 12:20 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMT