അതി ശക്തമായ മഴയ്ക്ക് സാധ്യത: ഇടുക്കി ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫിസുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും
ഇടുക്കി: ഇടുക്കി ജില്ലയില്‍ ഞായറാഴ്ച മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും പ്രവര്‍ത്തിദിനമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ഇരുപത്തിമൂന്നാം തീയതി അതി ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാലാണ് ഓഫിസുകള്‍ക്കുള്ള പ്രതിവാര അവധി പിന്‍വലിച്ചത്. ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനക്കാര്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് കളക്ടര്‍ അറിയിച്ചു. മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ ലീവ് അനുവദിക്കാന്‍ പാടില്ല. അടിയന്തരഘട്ടങ്ങളില്‍ അവരവരുടെ റവന്യൂ അധികാരപരിധിയില്‍ വരുന്ന ഓഫിസുകളിലെ ജീവനക്കാരെ വിന്യസിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT