Latest News

ചക്രവാതചുഴി കേരളത്തിന് മുകളില്‍; മൂന്നു ദിവസം വ്യാപകമായ മഴ തുടരും

ചക്രവാതചുഴി കേരളത്തിന് മുകളില്‍; മൂന്നു ദിവസം വ്യാപകമായ മഴ തുടരും
X

തിരുവനന്തപുരം: ലക്ഷദ്വീപിനു മുകളില്‍ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി നിലവില്‍ കേരളത്തിനു മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it