ചക്രവാതചുഴി; ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
ബംഗാള്‍ ഉള്‍കടലില്‍ ആന്തമാന്‍ കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം നാളെയോടെ (നവംബര്‍ 15) തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും.
BY sudheer14 Nov 2021 6:04 AM GMT

X
sudheer14 Nov 2021 6:04 AM GMT
തിരുവനന്തപുരം: വടക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലുമായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും (നവംബര്‍ 14) നാളെയും (നവംബര്‍ 15) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍കടലില്‍ ആന്തമാന്‍ കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം നാളെയോടെ (നവംബര്‍ 15) തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും. തുടര്‍ന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുകയും വീണ്ടും ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ (നവംബര്‍ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാനുമാണ് സാധ്യതയെന്നും കേന്ദ്രകാലവസ്ഥാ വകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
ഒമാനില് ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര് സ്വദേശി ദുബയില് ഹൃദയാഘാതത്തെത്തുടര്ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില് ലയണ്സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില് മാസ് റിലീഫ് സെല് സെവന്സ് ഫുട്ബോള് ടൂര്ണമെന്റ്...
17 May 2022 1:04 AM GMTഇന്റര്നാഷണല് നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന് സോഷ്യല് ഫോറം
13 May 2022 6:40 PM GMT