ഹെവന്‍സ് പാലിയേറ്റീവ് സെന്റര്‍ ഉദ്ഘാടനംചെയ്തു
2014 മാര്‍ച്ച് 24 ന് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്ന മാളപള്ളിപ്പുറത്തെ കളത്തിപ്പറമ്പില്‍ വീട്ടിലാണ് ഹെവന്‍സ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്. വീട്ടമ്മയായ നബീസയെന്ന മദ്ധ്യവയസ്‌കയേയും അവരുടെ മരുമകളേയും അതിദാരുണമായി കൊലയാളി കൊലപെടുത്തിയിരുന്നു. മറ്റൊരു മരുമകള്‍ നൂര്‍ജ്ജഹാനെയും രണ്ട് കുട്ടികളേയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.നീണ്ട നാളുകളുടെ ചികിത്സക്ക് ശേഷമാണ് നൂര്‍ജ്ജഹാന്‍ സാധാരണ നില കൈവരിച്ചത്. പ്രവാസികളായ ഇവരുടെ മക്കളായ അഷറഫ്, നൗഷാദ് എന്നിവര്‍ പിന്നീട് വീടും പുരയിടവും സൗജന്യമായി മാളയിലെ ഒരു സംഘടനക്ക് കൈമാറുകയായിരുന്നു.
101 മാതാക്കളുടെ പേരിലുള്ള ഫണ്ട് അബ്ദു ഉള്ളിശ്ശേരി ഉദ്ഘാടനം ചെയ്തു. നൂര്‍ജ്ജഹാന്‍ നൗഷാദ് ചാരിറ്റി ബോക്‌സ് വിതരണം ഉദ്ഘാടനം ചെയ്തതു. വെബ്‌സൈറ്റ് ലിറ്റില്‍ സയന്റിസ്റ്റ് സെബീല്‍ ബഷീര്‍ തുറന്നു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, ഗ്രാമപഞ്ചായത്തംഗം വര്‍ഗ്ഗീസ് കാഞ്ഞുത്തറ, ബ്ലോക്ക് പഞ്ചായത്തംഗം എ എ അഷറഫ്, രാജു ഡേവീസ് പെരേപാടന്‍, കെ എ സദറുദ്ദീന്‍, കെ എം നാസര്‍,കെ പി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT