Latest News

വയനാട് ജില്ലയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്‌പെഷ്യല്‍ പോളിംഗ് ഓഫിസര്‍മാരായി നിയമിച്ചു

വയനാട് ജില്ലയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്‌പെഷ്യല്‍ പോളിംഗ് ഓഫിസര്‍മാരായി നിയമിച്ചു
X

കല്‍പ്പറ്റ: കൊവിഡ് 19 പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോറവും പോസ്റ്റല്‍ ബാലറ്റും നേരിട്ട് അയച്ചു കൊടുക്കുന്ന സാഹചര്യത്തില്‍ സത്യപ്രസ്താവന (ഫോറം 16) സാക്ഷ്യപ്പെടുത്തുന്നതിനായി തദ്ദേശസ്ഥാപനത്തിലെ ജുനിയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്‌പെഷ്യല്‍ പോളിംഗ് ഓഫിസര്‍മാരായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ നിയമിച്ച് ഉത്തരവായി.

സ്‌പെഷ്യല്‍ വോട്ടര്‍ നേരിട്ട് അപേക്ഷിക്കുന്ന 19 ഡി ഫോറത്തിലും ഹെല്‍ത്ത് സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥരായി ചുമതലപ്പെടുത്തിയവര്‍ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്. സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് വരണാധികാരി നേരിട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ ലഭ്യമാക്കുകയും വോട്ടര്‍ വരണാധികാരിക്ക് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ സ്‌പെഷ്യല്‍ ബാലറ്റ് തപാലിലൂടെ അയച്ചു കൊടുക്കുകയും ചെയ്യും. ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഒപ്പിട്ടു സത്യപ്രസ്താവന ഗസറ്റഡ് ഓഫിസര്‍മാരോ സ്‌പെഷ്യല്‍ പോളിങ് ഓഫിസര്‍മാരോ സാക്ഷ്യപ്പെടുത്തി വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനുമുമ്പ് വരണാധികാരിക്ക് തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കണം.

Next Story

RELATED STORIES

Share it