Latest News

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ക്കെതിരേ ഹരിയാനയില്‍ വമ്പിച്ച കര്‍ഷകസമരം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ക്കെതിരേ ഹരിയാനയില്‍ വമ്പിച്ച കര്‍ഷകസമരം
X

കുരുക്ഷേത്ര: കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ക്കെതിരേ കര്‍ഷകര്‍ തെരുവിലിറങ്ങി. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് കര്‍ഷക രോഷം അണപൊട്ടിയൊഴുകിയത്.

പുതുതായി ഏര്‍പ്പെടുത്തിയ മൂന്ന് ഓര്‍ഡിനന്‍സുകളും വിപണിയെയും കാര്‍ഷിക താങ്ങുവില സംവിധാനത്തെയും തകര്‍ത്തുതരിപ്പണമാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ സംസ്ഥാന മേധാവി ഗുരുനാം സിങ് പറഞ്ഞു.

പ്രകടനം നടത്തിയവരെ പോലിസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തിനെ ഗുര്‍നാം സിങ് അപലപിച്ചു.

'സര്‍ക്കാര്‍ റാലി നടത്തുന്നതിനെ തടയാന്‍ പാടില്ലായിരുന്നു. കൊവിഡ് കാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ പോലും റാലി നടത്തുന്നുണ്ട്. പോലിസ് സമരക്കാര്‍ക്കെതിരേ ലാത്തി വീശി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക്് പരിക്കേല്‍ക്കുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 10ാം തിയ്യതി മറ്റൊരു സമരത്തില്‍ കര്‍ഷകര്‍ കുരുക്ഷേത്രയിലെ എന്‍എച്ച് 44 തടഞ്ഞിരുന്നു.

സമരക്കാര്‍ക്കെതിരേ സംഘര്‍ഷമുണ്ടാക്കിയതിനും കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ ലംഘിച്ചതിനുമാണ് കേസെടുത്തിട്ടുള്ളതെന്ന് കുരുക്ഷേത്ര എസ്പി അസ്ത മോദി മാധ്യമങ്ങളോട് പറഞ്ഞു. കഴിയുന്നത്ര സമാധാനപരമായി ആളുകളെ പിരിച്ചുവിടാനാണ് ശ്രമിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 3 ഓര്‍ഡിനന്‍സുകള്‍ക്കെതിരേയാണ് കര്‍ഷകര്‍ രംഗത്തുവന്നിരിക്കുന്നത്. ഫാര്‍മേഴ്‌സ് ട്രേഡ് ആന്റ് കോമേഴ്‌സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ്, ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രീമന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ഒാര്‍ഡിനന്‍സ്, അവശ്യവിലനിയന്ത്രണത്തില്‍ കൊണ്ടുവന്ന ഭേദഗതി തുടങ്ങിയവയാണ് മൂന്ന് ഓര്‍ഡിനന്‍സുകള്‍.

ഇതിനെതിരേ പഞ്ചാബിലും കഴിഞ്ഞ ദിവസങ്ങള്‍ വമ്പിച്ച സമരങ്ങള്‍ നടന്നിരുന്നു.

Next Story

RELATED STORIES

Share it