Latest News

ഡല്‍ഹിയുടെ 100 കിലോ മീറ്ററിനുള്ളില്‍ വരുന്ന ഹരിയാനയിലെ പ്രദേശങ്ങളെ മാത്രമേ നാഷണല്‍ കാപ്പിറ്റല്‍ റീജ്യനില്‍ ഉള്‍പ്പെടുത്താവൂവെന്ന് ഹരിയാന മുഖ്യമന്ത്രി

ഡല്‍ഹിയുടെ 100 കിലോ മീറ്ററിനുള്ളില്‍ വരുന്ന ഹരിയാനയിലെ പ്രദേശങ്ങളെ മാത്രമേ നാഷണല്‍ കാപ്പിറ്റല്‍ റീജ്യനില്‍ ഉള്‍പ്പെടുത്താവൂവെന്ന് ഹരിയാന മുഖ്യമന്ത്രി
X

കര്‍നല്‍: ഡല്‍ഹിയുടെ നൂറ് കിലോമീറ്റര്‍ വിസ്തീര്‍ണത്തിനുളളില്‍ വരുന്ന ഹരിയാനയിലെ പ്രദേശങ്ങള്‍ മാത്രമായി ഡല്‍ഹി കാപ്പിറ്റര്‍ റീജ്യന്‍(എന്‍സിആര്‍) നിജപ്പെടുത്തണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. എന്‍സിആര്‍ രൂപീകരിക്കുന്ന സമയത്ത് വിദൂര ജില്ലകള്‍ കരുതിയിരുന്നത് അതുവഴി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ്. എന്നാല്‍ കാര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കര്‍നലില്‍ സംഘടിപ്പിച്ച ജനതാ ദര്‍ബാറില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

''ഡല്‍ഹിക്ക് ചുറ്റുമുള്ള 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള സംസ്ഥാനത്തിന്റെ ഭാഗങ്ങള്‍ മാത്രം ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) നിലനിര്‍ത്തണമെന്നും ഈ പ്രദേശത്ത് പെടാത്ത ജില്ലകള്‍ ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു''- അദ്ദേഹം പറഞ്ഞു.

എന്‍സിആര്‍ മേഖലയില്‍ നിലനിര്‍ത്തുക വഴി വിദൂര ജില്ലകള്‍ക്കു മുകളില്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണല്‍, ജിന്ദ്, ചാര്‍ഖി, ദാദ്രി, ഭിവാനി തുടങ്ങി ഹരിയായിലെ 22ല്‍ 14 ജില്ലകളും ഡല്‍ഹി എന്‍സിആറില്‍ ഉള്‍പ്പെടുന്നു.

1985ലാണ് ഹരിയാന, യുപി, രാജസ്ഥാന്‍ ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഡല്‍ഹി എന്‍സിആര്‍ രൂപീകരിച്ചത്.

Next Story

RELATED STORIES

Share it