Latest News

നിര്‍ബന്ധിത സൈനികസേവനത്തിനെതിരെ ഇസ്രായേലില്‍ ഹരുദികളുടെ വന്‍ പ്രതിഷേധം; ഒരു മരണം

നിര്‍ബന്ധിത സൈനികസേവനത്തിനെതിരെ ഇസ്രായേലില്‍ ഹരുദികളുടെ വന്‍ പ്രതിഷേധം; ഒരു മരണം
X

തെല്‍അവീവ്: നിര്‍ബന്ധിത സൈനികസേവനത്തിനെതിരെ അധിനിവേശ ജെറുസലേമിലും തെല്‍അവീവിലും വന്‍ പ്രതിഷേധം. ഹരുദി വിഭാഗങ്ങളാണ് പ്രതിഷേധിച്ചത്. അതില്‍ ഒരാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഹരുദി വിഭാഗക്കാരെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ക്കരുതെന്ന ഉത്തരവ് കാലങ്ങളായി ഇസ്രായേലിലുണ്ടായിരുന്നു. എന്നാല്‍, ലബ്‌നാനിലും ഗസയിലും വെസ്റ്റ്ബാങ്കിലും എല്ലാം അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഹരുദികളെ കൂടി സൈന്യത്തില്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.

1948ല്‍ ഫലസ്തീനില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ തോറ പഠിക്കുന്ന വിദ്യാര്‍ഥികളെ സൈനികസേവനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. അന്ന് ഏതാനും പേര്‍ മാത്രമാണ് തോറ പഠിച്ചിരുന്നത്. ഇന്ന് അവര്‍ ജനസംഖ്യയുടെ 15.6 ശതമാനമാണ്. വിവിധ രാജ്യങ്ങളില്‍ അധിനിവേശം തുടരുന്നതിനാല്‍ 12,000 സൈനികരെ കൂടുതലായി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാണ് ഹരുദികളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവ് കഴിഞ്ഞ വര്‍ഷം ഇസ്രായേലി സുപ്രിംകോടതിയും ശരിവച്ചു. എന്നാല്‍, തങ്ങളെ സൈന്യത്തില്‍ ചേര്‍ക്കരുതെന്നാണ് ഹരുദികള്‍ ആവശ്യപ്പെടുന്നത്. സയണിസ്റ്റ് യുദ്ധങ്ങളിലും അധിനിവേശങ്ങളിലും ഒരിക്കലും പങ്കെടുക്കാത്തവരാണ് ഹരുദികള്‍.



Next Story

RELATED STORIES

Share it