Latest News

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി പിന്തുടര്‍ന്ന് പീഡനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവനൊടുക്കി

ഓണ്‍ലൈന്‍ വായ്പാ ആപ്പായ 'സ്‌നാപ്പ് ഇറ്റ് ലോണ്‍' മൗനികയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ മറ്റുള്ളവരെ അറിയിച്ച് അപമാനിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി പിന്തുടര്‍ന്ന് പീഡനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവനൊടുക്കി
X

ഹൈദരാബാദ്: ഓണ്‍ലൈന്‍ ആപ്പ് വഴി വായ്പയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ കമ്പനിയുടെ പീഡനത്തെ തുടര്‍ന്ന് ആതമഹത്യ ചെയ്തു. തെലങ്കാന രാജഗോപാല്‍പേട്ടിലെ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (എഇഒ) കിര്‍ണി മൗനിക (24) ആണ് ഓണ്‍ലൈന്‍ വായ്പാ അപ്പ് വഴിയുള്ള പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ വായ്പാ ആപ്പായ 'സ്‌നാപ്പ് ഇറ്റ് ലോണ്‍' മൗനികയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ മറ്റുള്ളവരെ അറിയിച്ച് അപമാനിക്കുകയായിരുന്നു.


പിതാവിന്റെ ബിസിനസ് തകര്‍ന്നതോടെ, കടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് മൗനിക ഓണ്‍ലൈന്‍ വായ്പാ ആപ്പായ 'സ്‌നാപ്പ് ഇറ്റ് ലോണ്‍' വഴി വായ്പയെടുത്തത്. ലോണ്‍ അനുവദിക്കവെ മൗനികയുടെ ഫോണിലെ കോണ്‍ടാക്ടുകളുടെയും ഗ്യാലറിയുടെ ആക്‌സസ് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അവരുടെ ഫോണിലെ വാട്‌സാപ്പ് കോണ്‍ടാക്ടിലുള്ളവര്‍ക്ക് ലോണ്‍ തിരിച്ചടക്കുന്നില്ല എന്ന സന്ദേശം അയച്ചു. ഈ വ്യക്തി വായ്പ എടുത്തിട്ട് തിരികെ അടച്ചില്ലെന്നാണ് സന്ദേശത്തിലുള്ളത്. ഈ വ്യക്തിയെ അറിയാമെങ്കില്‍ ഇക്കാര്യം അവരോട് പറയണമെന്നും സന്ദേശത്തിലുണ്ട്. ലോണ്‍ ആപ്പിന്റെ സന്ദേശം എത്തിയതോടെ സുഹൃത്തുക്കളും ബന്ധുക്കളും മൗനികയെ വിളിക്കുകയും വായ്പ തിരിച്ചടയ്ക്കാത്തതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. നാണക്കേട് സഹിക്കാന്‍ കഴിയാതെ മൗനിക ഡിസംബര്‍ 14ന് വീട്ടില്‍ വെച്ച് കീടനാശിനി കഴിക്കുകയായിരുന്നു. സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും 16ന് മരിച്ചു. മൗനികയുടെ പിതാവിന്റെ പരാതിയില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കമ്പനിക്കെതിരെ കേസെടുത്തതായി സിദ്ദിപ്പേട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ന്യൂസ് 18നോട് പറഞ്ഞു.




Next Story

RELATED STORIES

Share it