Latest News

ഗസയ്ക്കായി രാജിവച്ച ഡച്ച് മന്ത്രിമാരെ അഭിനന്ദിച്ച് ഹമാസ്

ഗസയ്ക്കായി രാജിവച്ച ഡച്ച് മന്ത്രിമാരെ അഭിനന്ദിച്ച് ഹമാസ്
X

ഗസ സിറ്റി: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച ഡച്ച് രാഷ്ട്രീയക്കാരെ ഹമാസ് അഭിനന്ദിച്ചു. നെതര്‍ലാന്‍ഡ് വിദേശകാര്യമന്ത്രി കാസ്പര്‍ വെല്‍ദ്കാംപ് അടക്കം നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഉയര്‍ത്തിപിടിച്ചവരാണ് രാജിവച്ചതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭയില്‍ നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കാസ്പര്‍ വെല്‍ദ്കാംപ് മന്ത്രിസ്ഥാനം രാജിവച്ചത്. ഇസ്രായേലി മന്ത്രിമാരായ ബെസലേല്‍ സ്‌മോട്രിച്ച്, ഇറ്റാമര്‍ ബെന്‍ഗ്വിര്‍ എന്നിര്‍ക്കെതിരേ നേരത്തെ കാസ്പര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ ഇസ്രായേലി സൈനികകപ്പലുകള്‍ക്ക് വേണ്ട സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില്‍പ്പനയും തടഞ്ഞു.

Next Story

RELATED STORIES

Share it