Latest News

ഹജ്ജ്: കേന്ദ്രം സൗദി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണം-ഇ ടി മുഹമ്മദ് ബഷീര്‍ എംപി

അനുമതി ലഭിക്കുന്ന പക്ഷം ഹജ്ജ് യാത്രക്കാവശ്യമായ സംവിധാനങ്ങള്‍ ഈ സമയത്തിനുള്ളില്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും എംപി കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു.

ഹജ്ജ്: കേന്ദ്രം സൗദി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണം-ഇ ടി മുഹമ്മദ്  ബഷീര്‍ എംപി
X

മലപ്പുറം: നിയന്ത്രണങ്ങള്‍ക്ക് വിധേയമായ രീതിയിലെങ്കിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ഈ വര്‍ഷം ഹജ്ജിന് സൗകര്യമൊരുക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സൗദി ഭരണാധികാരികളുമായി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടിമുഹമ്മദ് ബഷീര്‍ എംപി. ഇക്കാര്യം ഉന്നയിച്ചു കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. ലോകത്തിലെ ചില രാജ്യങ്ങള്‍ ഈ ആവശ്യവുമായി സൗദി സര്‍ക്കാറിനെ സമീപിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞതായും കത്തില്‍ പറഞ്ഞിട്ടുണ്ട്. സൗദിയില്‍ നിന്നും അനുമതി ലഭിക്കുകയാണെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ തുടങ്ങാന്‍ ഒട്ടും വൈകിക്കൂട. അനുമതി ലഭിക്കുന്ന പക്ഷം ഹജ്ജ് യാത്രക്കാവശ്യമായ സംവിധാനങ്ങള്‍ ഈ സമയത്തിനുള്ളില്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും എംപി കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it