Latest News

കോടതി നിര്‍ദേശം ലംഘിച്ച് ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് പുറത്തുവിട്ടു

കോടതി നിര്‍ദേശം ലംഘിച്ച് ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് പുറത്തുവിട്ടു
X

ന്യൂഡല്‍ഹി: കോടതിയില്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് ഹിന്ദു കക്ഷികളുടെ അഭിഭാഷകര്‍ പുറത്തുവിട്ടു. ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ സര്‍വേയുടെ വിവരങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. മസ്ജിദില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവിമാരുടെയും പ്രതിഷ്ഠകളുണ്ടെന്നാണ് അവകാശപ്പെടുന്നത്.

കോടതിയില്‍ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സര്‍വേ റിപോര്‍ട്ട് പുറത്തുവന്നതെന്ന് ദേശീയമാധ്യമങ്ങള്‍ പറയുന്നു. സീല്‍ ചെയ്ത കവറിലാണ് അഭിഭാഷക കമ്മീഷന്‍ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. നേരത്തെ റിപോര്‍ട്ട് പുറത്തുവിട്ടതിന്റെ പേരില്‍ അഡ്വക്കേറ്റ് കമ്മീഷണറെ കോടതി തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു

മസ്ജിദില്‍ തൃശൂലമുണ്ടെന്നാണ് റിപോര്‍ട്ടിലെ അവകാശവാദങ്ങളിലൊന്ന്. പള്ളിയിലെ ജലധാരായന്ത്രം ശിവലിംഗമാണെന്ന് നേരത്തെ സര്‍വേ നടത്തിയ അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു.

റിപോര്‍ട്ടില്‍ പറയുന്ന മറ്റ് അവകാശവാദങ്ങള്‍ ഇങ്ങനെ: മസ്ജിദിന്റെ ബേസ്‌മെന്റില്‍ പൂക്കളുടെയും കുംഭങ്ങളുടെയും കൊത്തുപണികള്‍, പൗരാണിക ഹിന്ദിഭാഷയില്‍ എഴുത്തുകള്‍, ബേസ്‌മെന്റില്‍ തൃശൂലം, മസ്ജിദിന്റെ താഴികക്കുടത്തിനു താഴെ കോണാകൃതിയിലുള്ള മറ്റൊന്ന്, വുദു എടുക്കുന്ന കുളത്തില്‍ ശിവലിംഗം.

Next Story

RELATED STORIES

Share it