Latest News

ഗുരുവായൂര്‍ കെഎസ്ആര്‍ടിസി കെട്ടിട നിര്‍മ്മാണം: പൊതുമരാമത്ത് വകുപ്പിന് കൈമാറും

ഗുരുവായൂര്‍ കെഎസ്ആര്‍ടിസി കെട്ടിട നിര്‍മ്മാണം: പൊതുമരാമത്ത് വകുപ്പിന് കൈമാറും
X

തൃശൂര്‍: ഗുരുവായൂര്‍ കെ എസ് ആര്‍ ടി സി കെട്ടിട നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പിന് കൈമാറും. ഡിപ്പോ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്‍ കെ അക്ബര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന് വേണ്ട എന്‍ ഒ സി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ) നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എത്രയും പെട്ടെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സോസൈറ്റിക്കും എന്‍ജിനീയര്‍ കോളജിനും നേരത്തെ കത്ത് നല്‍കിയിരുന്നു. ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയാണ് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നത്.

ചാവക്കാട് എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അസി.ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി എന്‍ അയന, കെഎസ്ആര്‍ടിസി അസി.ചീഫ് ഓഫീസര്‍ (സിവില്‍ എ ഇ) ആര്‍ രാഖേഷ്, കെഎസ്ആര്‍ടിസി ജില്ലാ എടിഒ കെ ജെ സുനില്‍, ഗുരുവായൂര്‍ എടിഒ കെ പി ഷിബു, ആര്‍ക്കിടെക്ട് ആല്‍ബിന്‍ എഡിസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it