- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീതിന്യായത്തില്‍ എഐക്ക് നിയന്ത്രണം; ജുഡീഷ്യല്‍ നടപടികളില്‍ വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: സുപ്രധാന ജുഡീഷ്യല്‍ നടപടികളില്‍ നിര്‍മ്മിത ബുദ്ധിയുടെ (എഐ) ഉപയോഗം നിയന്ത്രിച്ച് ഗുജറാത്ത് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോടതി വിധി നിര്‍ണയം, ജുഡീഷ്യല്‍ ന്യായവാദം, വിധികളുടെ കരട് തയ്യാറാക്കല്‍, ജാമ്യാപേക്ഷകളുടെ പരിഗണന തുടങ്ങിയ നിര്‍ണായക ഘട്ടങ്ങളില്‍ എഐ ഉപയോഗം നിരോധിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ജില്ലാ ജഡ്ജിമാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ നയരേഖയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോടതി നടപടികളില്‍ എഐയുടെ അമിത ഇടപെടല്‍ കേസുകളുടെ രഹസ്യാത്മകതക്കും നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയ്ക്കും ഭീഷണിയാകാമെന്ന ആശങ്കയും നയരേഖയില്‍ ഉന്നയിക്കുന്നു. വ്യക്തിപരമായ വിവേചന ബുദ്ധി നിര്‍ണായകമായ മേഖലകളില്‍ സാങ്കേതിക വിദ്യക്ക് നിയന്ത്രണം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ഭരണപരമായ ചില മേഖലകളില്‍ എഐ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കേസ് മാനേജ്മെന്റ്, ആഭ്യന്തര രേഖകളുടെ തയ്യാറാക്കല്‍, ഐടി അടിസ്ഥാനത്തിലുള്ള ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ നിയന്ത്രിത രീതിയില്‍ സാങ്കേതിക വിദ്യ പ്രയോഗിക്കാമെന്നാണ് നിര്‍ദ്ദേശം. സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, കോടതിയുടെ വിശ്വാസ്യതയും അന്തസ്സും കാത്തുസൂക്ഷിക്കണമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















