Latest News

ഗ്രേറ്റ തുന്‍ബെര്‍ഗിനെ അറസ്റ്റ് ചെയ്തു

ഗ്രേറ്റ തുന്‍ബെര്‍ഗിനെ അറസ്റ്റ് ചെയ്തു
X

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗിനെ അറസ്റ്റ് ചെയ്തു. ഒരു ഫലസ്തീന്‍ ആക്ടിവിസ്റ്റിനെ പിന്തുണച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റില്‍ പ്രതിഷേധിച്ച് അവര്‍ നിരാഹാര സമരം നടത്തുകയാണെന്നാണ് റിപോര്‍ട്ടുകള്‍.

മുമ്പ് ലണ്ടനിലെ വിവിധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി ഫലസ്തീന്‍ അനുകൂലികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് ഫലസ്തീന്‍ ആക്ഷന്‍ സംഘടനയിലെ അംഗങ്ങള്‍ ലണ്ടനിലെ പ്രധാന തെരുവുകളില്‍ അനിശ്ചിതകാലത്തേക്ക് പ്രതിഷേധിച്ചു. ഫലസ്തീന്‍ ആക്ഷന്‍' സംഘടനയുടെ പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ട് പ്രതിഷേധിക്കുന്നതിനിടെയാണ് ഗ്രെറ്റയെ അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് ഈ സംഘടനയെ നിരോധിച്ചിരിന്നു .

സ്വീഡിഷ് പൗരയായ ഗ്രേറ്റ തുന്‍ബെര്‍ഗ്, പ്രധാനമായും 2021 ല്‍, ഇന്ത്യന്‍ കര്‍ഷകരുടെ പ്രതിഷേധങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്തുകൊണ്ട് ഇന്ത്യയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Next Story

RELATED STORIES

Share it