Latest News

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം തള്ളി ഗവര്‍ണര്‍; സിസ തോമസിനെയും പ്രിയ ചന്ദ്രനെയും വിസിയാക്കാന്‍ ശുപാര്‍ശ

ഇക്കാര്യം ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിച്ചു

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം തള്ളി ഗവര്‍ണര്‍; സിസ തോമസിനെയും പ്രിയ ചന്ദ്രനെയും വിസിയാക്കാന്‍ ശുപാര്‍ശ
X

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിര്‍ണ്ണായക നീക്കവുമായി ഗവര്‍ണര്‍. വിസി നിയമനത്തിനായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. പ്രിയ ചന്ദ്രനെയും വൈസ് ചാന്‍സലര്‍മാരായി ശുപാര്‍ശ ചെയ്തു. ഇക്കാര്യം ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുകയാണ്.

ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചാന്‍സലര്‍ക്ക് കൈമാറിയ മുന്‍ഗണന പാനലില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് ഡോ. സജി ഗോപിനാഥാണ്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ ഡോ. സി സതീഷ് കുമാറായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍, ഈ രണ്ടു പേരുകളും തള്ളിയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡോ. സിസ തോമസിനെയും, ഡോ. പ്രിയ ചന്ദ്രനെയും വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചത്. രണ്ട് സര്‍വ്വകലാശാലകളിലും സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ സിസ തോമസിന്റെ പേരുണ്ടായിരുന്നു. എന്നാല്‍, സിസ തോമസിനെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് നിര്‍ദേശിച്ചിരുന്നു.

ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചാന്‍സലര്‍ക്ക് കൈമാറിയ മുന്‍ഗണന പാനലില്‍ നാലു പേരുകളാണ് ശുപാര്‍ശ ചെയ്തത്. അതില്‍ ആദ്യ പേരുകാരന്‍ ഡോ. സജി ഗോപിനാഥാണ്. ഡോ. രാജശ്രീ എം എസ്, ഡോ. ജിന്‍ ജോസ്, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ മൂന്നു പേരുകളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡോ. സി സതീഷ് കുമാറാണ് മുന്‍ഗണന പട്ടികയില്‍ ഒന്നാമന്‍. ഡോ. ബിന്ദു ജി ആര്‍, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

Next Story

RELATED STORIES

Share it