Latest News

ഗവര്‍ണര്‍ കോടതി വിധികള്‍ അവഗണിക്കുന്നു: മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണര്‍ കോടതി വിധികള്‍ അവഗണിക്കുന്നു: മന്ത്രി ആര്‍ ബിന്ദു
X

തൃശൂര്‍: വൈസ് ചാന്‍സലര്‍ നിയമനം വഴി ഗവര്‍ണര്‍, കോടതി വിധികള്‍ അവഗണിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഏകപക്ഷീയ തീരുമാനമാനത്തിലൂടെ ഗവര്‍ണര്‍ ആര്‍എസ്എസ് വിധേയരെ വിസിമാരാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലകളില്‍ സര്‍ക്കാരിന് റോളില്ലെന്ന് വരുത്തുകയാണ് ഇതു വഴി ഗവര്‍ണറുടെ ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് യോഗ്യതയുള്ളവരാണ് വിസിമാര്‍ ആകേണ്ടതെന്നും സംഭവത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ പാനല്‍ തള്ളിയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍,. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍കാലിക വി സിമാരെ പുനര്‍നിയമിച്ച് ഉത്തരവിറക്കിയത്. ഡോ. സിസ തോമസ്, ഡോ. കെ ശിവപ്രസാദ് എന്നിവര്‍ക്ക് വീണ്ടും ചുമതല നല്‍കിയുള്ള ഉത്തരവ് രാജ്ഭവന്‍ ഇറക്കിയതിന് പിന്നാലെ ഇരുവരും സര്‍വകലാശാലയില്‍ എത്തി ചുമതലയേറ്റെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it